ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതോടെ വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
തെക്കൻ തമിഴ്നാട് മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർ സമുദായ ശക്തീകരണവർഷം - 2026 ൻ്റെ സഭാതല ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. ......
കൊച്ചി: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം ഉസ്താദ് നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി ജനുവരി 4 ന് കൊച്ചിയിൽ നിന്നാരംഭിച്ച എറണാകുളം ജില്ലാ യാത്രയുടെ മൂന്നാം ദിനം എടവനക്കാട് ശഹീദ് കുഞ്ഞിമരക്കാർ (റ) മഖാം സിയാറത്തോടെ പറവൂർ സോണിൽ തുടക്കം കുറിച്ചു. അബ്ദുൽ ജബ്ബാർ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കുഴുപ്പിള്ളി ചാത്തങ്ങാട് എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സാജിത്ത് യാത്ര ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യാത്ര ഉപ നായകനുമായ കെ എസ് എം ഷാജഹാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ......
നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ച കേരളത്തിലെ പ്രമുഖ സിനിമാനടന് മാത്രം ജയിലിൽ കരിക്കിൻ വെള്ളവും കിടക്കവിരിയും നല്കി തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്ന് ലഭിച്ചപരാതി പരിശോധിച്ച് തുടർനടപടിയെടുക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. 2017-ൽ നടന്ന സംഭവം അതീവ ഗൗരവപരമാണ്. ......
കൊച്ചി: മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്കോ അംഗീകാരം ലഭിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുസിരിസുമായി ബന്ധമുണ്ടായിരുന്ന ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ സഹകരണം ഉറപ്പാക്കി വേണം ഈ നടപടികളുമായി മുന്നോട്ടു പോകാനെന്ന് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ......
കൊച്ചി: രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് കേരളം തുടക്കം കുറിച്ചു. നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്.
മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്. ......
കളമശ്ശേരി: സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും -സംയുക്ത പാതകൾ എന്ന പ്രമേയത്തിൽ ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം ജനുവരി 7, 8, 9 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി ഹിൽ ക്യാമ്പസിൽ നടക്കും. മൂന്ന് ദിവസത്തെ സമ്മേളനം സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI)യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഏഴ് ഉപവിഷയങ്ങളിലായി സാമൂഹ്യപ്രവർത്തനവും പൊതുജനാരോഗ്യവും നേരിടുന്ന സമകാലിക വെല്ലുവിളികൾ, നയപരമായ ഇടപെടലുകൾ, ഗവേഷണ–പ്രായോഗിക സാധ്യതകൾ എന്നിവയെ ഏകോപിതമായി വിശകലനം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.ഉദ്ഘാടന ചടങ്ങിൽ, രാജഗിരി സ്ഥാപനങ്ങളുടെ മാനേജറും സി.എം.ഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലുമായ ഫാ. ......
വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശങ്ങൾ എന്നിവയിൽ കാഴ്ചപരിമിതരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള തടസ്സങ്ങൾ അഭിസംബോധന ചെയ്യുക എന്നിങ്ങനെയുള്ള ഈ വർഷത്തെ ബ്രെയ്ലി ദിനത്തിൻ്റെ സന്ദേശങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച പരിപാടി ലിസി ഹോസ്പിറ്റൽ ജോയിൻ്റ് ഡയറക്ടർ ഫാദർ റെജു കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി ജിജി സുനിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ലിസി മെഡിസിറ്റി മെഡിക്കൽ സൂപ്രണ്ട് ഡോ. ......
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ, ഹനീഫ് ഖാദരിയുടെയും ചിത്തുമ്മയുടെയും മകനായി
1952 മെയ് 20-നാണ് വി. കെ.......
ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ട്രെയിനി കൾക്കായി "കരിയർ ജ്വാല" എന്ന പ്രോഗ്രാം നടത്തി. വൈസ് പ്രിൻസിപ്പൽ
അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ ദൂരദർശൻ കരിയർ പോയിന്റ് അവതാരകൻ
രതീഷ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ......